കോഴിക്കോട് വൻ തീപിടിത്തം; പാളയം ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസ് കത്തുന്നു; ജീവനക്കാരെയും ഉപഭോക്താക്കളെയും ഒഴിപ്പിച്ചു

Kannadiparamba online news
Screenshot

കോഴിക്കോട്: നഗരത്തെ നടുക്കി വൻ തീപിടിത്തം. പാളയം റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രമുഖ വസ്ത്രസ്ഥാപനമായ ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിൽ തീ ആളിപ്പടരുകയാണ്. പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള ഗോഡൗണിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ച ഭാഗമാണിത്.

• അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് നിഗമനം. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ തീവ്രശ്രമം തുടരുകയാണ്. കടുത്ത ചൂടിൽ കെട്ടിടത്തിലെ ഗ്ലാസുകൾ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!