കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ കൊളച്ചേരിമുക്ക് മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷമീമയുടെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ബിജു സെമിനാർ ഉദ്ഘാടനം ചെയ്തു.
2026-27 വർഷത്തെ വാർഷിക കരട് പദ്ധതിരേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഫസീല അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ അംഗം മുസ്തഫ കോടിപ്പൊയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ശ്രീധരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നസീർ പി.കെ.പി, ഫൗസിയ കെ.സി.പി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ കെ.പി. അബ്ദുൽ മജീദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.വി. റഹ്മത്ത്, ടിന്റു സുനിൽ എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം. അബ്ദുൽ അസീസ്, കെ.എം. ശിവദാസൻ, എം. ദാമോദരൻ, കെ.വി. ഗോപിനാഥൻ, ഇ.പി. ഗോപാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വത്സൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ-ചാർജ്ജ് ഇ. ജനേഷ് നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

