ശരത്ത് ലാൽ – കൃപേഷ് ഏഴാം രക്തസാക്ഷി ദിനം; കണ്ണാടിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് അനുസ്മരണം നടത്തി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: പെരിയ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ധീരരക്തസാക്ഷികളായ ശരത്ത് ലാൽ, കൃപേഷ് എന്നിവരുടെ ഏഴാം രക്തസാക്ഷിത്വ ദിനം യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. കണ്ണാടിപ്പറമ്പ് ടൗണിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തുകയും അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു.

കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനാംഗൻ എം.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയാസ് ചെരിപ്പേത്ത്, നാരായണൻ ടി.കെ, ഉണ്ണികൃഷ്ണൻ എം.വി, സനീഷ് ചിറയിൽ, ധനേഷ് സി.വി, ഇന്ദിര കെ, രാധാകൃഷ്ണൻ പി.സി, സജീവൻ എൻ, ഉണ്ണികൃഷ്ണൻ, സലിം, വനജൻ, ഷമീം കെ.എൻ, ഷിജു, രാജീവൻ, സുബൈർ, മജീദ് കെ.സി, ഹാരിസ്, രാജൻ എം, രൂപേഷ്, പവിത്രൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!