ചേലേരി: വളവിൽ ചേലേരി മരുതിയോട് ശ്രീ തോട്ടുങ്കര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവം ഫെബ്രുവരി 22, 23 (കുംഭം 10, 11) തീയതികളിലായി നടക്കും.
ഞായറാഴ്ച (ഫെബ്രുവരി 22) രാവിലെ 10 മണിക്ക് നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 3.30-ന് ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഭജനസമിതിയുടെ നാരായണീയ പാരായണം, 6 മണിക്ക് തിരുവാതിര, 6:30-ന് സന്ധ്യാവേല, 7:30-ന് തോട്ടുങ്കര ഭഗവതിയുടെ തോറ്റം എന്നിവ നടക്കും. തുടർന്ന് ഭക്തജനങ്ങൾക്കായി പ്രസാദ സദ്യയും ഉണ്ടായിരിക്കും. രാത്രി 8:30-ന് ധർമ്മ ദൈവത്തിന്റെ വെള്ളാട്ടവും 11 മണിക്ക് നേർച്ച വെള്ളാട്ടവും നടക്കും.
തിങ്കളാഴ്ച (ഫെബ്രുവരി 23) പുലർച്ചെ 2 മണിക്ക് തോട്ടുങ്കര ഭഗവതിയുടെ കൊടിയില തോറ്റം, 4:30-ന് ധർമ്മ ദൈവത്തിന്റെ പുറപ്പാട്, 5 മണിക്ക് തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട് എന്നിവ നടക്കും. രാവിലെ 8 മണിക്ക് വടക്കേംബാവ് കർമ്മത്തോടെ മഹോത്സവത്തിന് സമാപനമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

