കൊളച്ചേരി: ചേലേരി ആശാരിച്ചാല്‍ തായ്പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ഫെബ്രുവരി 20-ന് (വെള്ളിയാഴ്ച) മഹോത്സവം സമാപിക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
നാളെ (18-ന്, ബുധൻ) രാവിലെ 6 മണി മുതല്‍ വിശേഷാല്‍ പൂജകളും 8-ന് നാഗദേവത പൂജയും നടക്കും. 10-ന് നാരയണീയ പാരായണം, വൈകീട്ട് 6-ന് ചുറ്റുവിളക്ക്, 7-ന് കലാസന്ധ്യ എന്നിവയുണ്ടാകും.
19-ന് (വ്യാഴം) രാവിലെ 10-ന് നാരായണീയ പാരായണം, വൈകീട്ട് 4-ന് കുടസമര്‍പ്പണം, 6-ന് ഇളങ്കോലം, 8-ന് വെള്ളാട്ടം, 10-ന് തിരുമുല്‍കാഴ്ച എന്നിവ നടക്കും.
സമാപന ദിവസമായ 20-ന് (വെള്ളി) പുലർച്ചെ 4-ന് ദൈവത്താര്‍ ഗുളികന് പുറപ്പാട്, 6-ന് തായ്പരദേവതയുടെ തിരുമുടി നിവരല്‍, 7-ന് വിഷ്ണുമൂര്‍ത്തി എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ രാത്രി 8 മണിക്കും സമാപന ദിവസമായ 20-ന് ഉച്ചക്ക് 1 മണിക്കും പ്രസാദ സദ്യ ഉണ്ടായിരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

