കണ്ണൂർ/കൂത്തുപറമ്പ്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ എൻ. പ്രദീപനാണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ കതിരൂർ മൂന്നാം മൈലിൽ വെച്ചായിരുന്നു അപകടം.
നിത്യവും തലശ്ശേരി മാർക്കറ്റിൽ നിന്നും മത്സ്യമെടുത്ത് മടങ്ങുന്നയാളാണ് പ്രദീപൻ. മാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങി മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞു. സാരമായി പരിക്കേറ്റ പ്രദീപനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഇത്തരം അപകടങ്ങൾ പതിവാകുന്നത് നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

