കണ്ണാടിപ്പറമ്പ്: മാതോടം ഇ.കെ. നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന 77-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് സമാപനമായി. സമാപനത്തിന്റെ ഭാഗമായി ഭരണഘടനാ സംരക്ഷണ സദസ്സും ‘കേരളം: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പഞ്ചായത്ത് മെമ്പർ ആർ. സുജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കാണി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി കെ.പി. രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നേരത്തെ നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കും ക്വിസ് മത്സര വിജയികൾക്കുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ലൈബ്രേറിയൻ സ്നേഹ പി. സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

