കൊളച്ചേരി: കൊളച്ചേരി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 16, തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും.
സമയം 8:30 AM – 10:30 AM:
ലൈനിലേക്ക് വീഴാറായ മരം മുറിച്ചുമാറ്റുന്നതിനാൽ ആലുംകുണ്ട്, കേളൻമുക്ക് ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി തടസ്സപ്പെടും.
സമയം 10:00 AM – 1:00 PM:
ഹൈ ടെൻഷൻ (HT) ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തങ്ങൾ റോഡ്, വടക്കേ മൊട്ട, പടപ്പ, ചെമ്മാടം, കായച്ചിറ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
സമയം 9:00 AM – 5:00 PM:
ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനാൽ പാമ്പുരുത്തി, പാമ്പുരുത്തി പാലം ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

