കണ്ണൂർ/ചെറുപുഴ: സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് (Elias Ambatt) സാമ്പത്തിക ബാധ്യതയെത്തുടർന്ന് ജീവനൊടുക്കി. പാട്ടത്തിന് ഭൂമിയെടുത്തു കൃഷി ചെയ്തിരുന്ന അദ്ദേഹം, കാർഷിക വിളകൾക്ക് അർഹമായ വില ലഭിക്കാത്തതിനാലും കടബാധ്യതകൾ വർധിച്ചതിനാലും കടുത്ത മാനസിക വിഷമത്തിലായിരുന്നു.
കീടനാശിനി കഴിച്ച് അവശനിലയിലായ ഏലിയാസ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കൃഷിയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടും സർക്കാർ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കാത്തതിൽ അദ്ദേഹം പലതവണ പരാതിപ്പെട്ടിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

