
പുല്ലൂപ്പി : നാറാത്ത് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് (പുല്ലൂപ്പി ഈസ്റ്റ്) ഗ്രാമസഭ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. പുല്ലൂപ്പി അംബേദ്കർ ഗ്രാമം കമ്മ്യൂണിറ്റി ഹാളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ യോഗം ചേർന്നത്.
വാർഡ് മെമ്പർ നൗഫൽ പുല്ലൂപ്പി യോഗത്തിന് സ്വാഗതം ആശംസിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് നാറാത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിഷിജ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസറും ഗ്രാമസഭ കോർഡിനേറ്ററുമായ സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡിലെ വിവിധ വികസന പ്രശ്നങ്ങളും കുടിവെള്ളം, റോഡ് സൗകര്യങ്ങൾ തുടങ്ങിയവയും യോഗത്തിൽ ചർച്ചയായി. നിരവധി പ്രദേശവാസികൾ ഗ്രാമസഭയിൽ പങ്കെടുത്തു തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

