മയ്യിൽ: സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി മുല്ലക്കൊടി പിലാക്കുനിമ്മൽ തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു. തറവാട്ടിലെ മുതിർന്ന അംഗം സി.കെ. യശോദ സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബബന്ധങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകൾ അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.
കെ.വി. സഹദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ. സുരേഷ്ബാബു, പി.ടി. സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. മോഹനൻ ആന്തൂർ, മുകുന്ദൻ കുറ്റ്യാട്ടൂർ, പവിത്രൻ കല്ല്യാശ്ശേരി, പി.ടി. ഭാസ്‌കരൻ തുടങ്ങിയവർ തറവാട്ടിലെ മുതിർന്ന കുടുംബാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.
സംഗമത്തിന്റെ ഭാഗമായി ഡോ. റിനൂപ് രാമചന്ദ്രൻ കുടുംബാംഗങ്ങൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തറവാട്ടിലെ വിവിധ തലമുറകളിലുള്ളവർ ഒത്തുചേർന്നത് വേറിട്ടൊരു അനുഭവമായി മാറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

