ഹാപ്പിനസ് ഫെസ്റ്റിവലിൽ സഫാരി ആവേശം; ശ്രദ്ധേയമായി പി.ആർ.ഡി തീം പവലിയനും സെൽഫി പോയിന്റും

Kannadiparamba online news

കണ്ണൂർ: തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധയാകർഷിക്കുന്നു. നാടുകാണിയിലൊരുങ്ങുന്ന സൂ സഫാരി പാർക്കിന്റെ തീമിൽ ഒരുക്കിയ സെൽഫി പോയിന്റാണ് മേളയിലെ പ്രധാന ആകർഷണം. വന്യമൃഗങ്ങളുടെ കട്ടൗട്ടുകളും സഫാരി ജീപ്പും ഉൾപ്പെടുത്തിയ പവലിയനിൽ ഫോട്ടോ എടുക്കാൻ കുട്ടികളുടെയും മുതിർന്നവരുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ സ്റ്റാളിൽ വികസന പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുന്നുണ്ട്. ജില്ലയിലെ പ്രമുഖ ഫോട്ടോ ജേർണലിസ്റ്റുകളും പി.ആർ.ഡി ഫോട്ടോഗ്രാഫി വിഭാഗവും പകർത്തിയ 40-ലധികം വാർത്താചിത്രങ്ങളുടെ പ്രദർശനവും ഇതിന്റെ ഭാഗമാണ്. കൂടാതെ, വിവിധ സർക്കാർ പ്രസിദ്ധീകരണങ്ങളുടെ സൗജന്യ വിതരണവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!