തോട്ടട :സമൂഹത്തോട് ബാദ്ധ്യതയുള്ള ഒരു യുവതയെ രൂപപ്പെടുത്താൻ കലാലയങ്ങൾക്ക് കഴിയണമെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി ഇന്ദിര അഭിപ്രായപ്പെട്ടു. തോട്ടട ശ്രീനാരായണ കോളേജ് എക്കണോമിക്സ് അല് മിനി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇന്ദിര. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള പരിപാടികളാണ് അല്മിനി അസോസിയേഷനുകൾ ആസൂത്രണം ചെയ്യേണ്ടതെന്ന് മേയർ കൂട്ടി ചേർത്തു. പ്രസിഡൻ്റ് എം വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച കലാലയങ്ങളിൽ ഒന്നായി എസ് എൻ കോളേജിനെ രൂപപ്പെടുത്തുന്നതിൽ നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഡോ കെ പി പ്രശാന്തിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ പി ശശി പൊന്നാടയണിയിച്ച് ആദരിച്ചു. സെനറ്റ് അംഗം കെ പി ദിനേശൻ, ഡോ ടി ഒ ജയശ്രീ,എ പി രാഗേഷ് , സി ഒ കെ അലവി, കെ ബാലചന്ദ്രൻ, ശ്രീകാന്ത് ചേനോളി, എം എസ് ഉമ്മർ ‘,കെ വി ജയപ്രകാശ്, ബിന്ദു ഹരി . പി ടി എസപ്ന വിവേക് , സി പി നിഷാഹത്ത് , എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

