മാലോട്ടിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ്; കണ്ണുപരിശോധനയും രക്തപരിശോധനയും ഉണ്ടാകും

Kannadiparamba online news
Screenshot

നാറാത്ത്: മാലോട്ട് മെഡിക്കൽ ക്യാമ്പ് (MMCC), കണ്ണൂർ ലിയോ ലാബ്, ഡോ. അഗർവാൾ ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാലോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഷാദുലി പള്ളിക്ക് സമീപമുള്ള MMCC ഓഫീസ് ഹാളിലാണ് ക്യാമ്പ് നടക്കുക.

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി ഡോ. അഗർവാൾ ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ കണ്ണുപരിശോധനയും ലിയോ ലാബിന്റെ നേതൃത്വത്തിൽ സൗജന്യ രക്തപരിശോധനയും ഉണ്ടായിരിക്കും. ആദ്യം എത്തുന്ന 100 പേർക്ക് ഷുഗർ, കൊളസ്ട്രോൾ പരിശോധന അല്ലെങ്കിൽ ഷുഗർ, ക്രിയാറ്റിനിൻ പരിശോധനകൾ തികച്ചും സൗജന്യമായിരിക്കും. പ്രദേശവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

ബുക്കിംഗിന്: 📞 9947674816.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!