തലശ്ശേരി: വെറ്ററൻ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിക്കുന്ന 13-ാമത് വെറ്ററൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനത്തോടെ ട്രാവൻകൂർ പാന്തേഴ്സ് സെമിഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പാന്തേഴ്സിന്റെ കുതിപ്പ്. മറ്റൊരു മത്സരത്തിൽ അബ്സല്യൂട് സോബേഴ്സും വിജയം കണ്ടു.
ജെ.കെ സ് മലബാർ ടൈഗേഴ്സിനെതിരെ നടന്ന മത്സരത്തിൽ സന്തോഷ് കോശിയുടെ ഹാട്രിക് പ്രകടനമാണ് പാന്തേഴ്സിന് തുണയായത്. 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 114 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ കാസിം മൻസൂറിന്റെ (57) കരുത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ പാന്തേഴ്സ് ലക്ഷ്യം കണ്ടു. നേരത്തെ നടന്ന ആദ്യ മത്സരത്തിൽ മലബാർ വാരിയേഴ്സിനെ ഒരു വിക്കറ്റിനും ട്രാവൻകൂർ പാന്തേഴ്സ് പരാജയപ്പെടുത്തിയിരുന്നു.
രണ്ടാം മത്സരത്തിൽ കൊച്ചി റോയൽസിനെ 21 റൺസിന് പരാജയപ്പെടുത്തി അബ്സല്യൂട് സോബേഴ്സ് കരുത്ത് കാട്ടി. ഷിന്റോയുടെ (61) വെടിക്കെട്ട് ബാറ്റിംഗാണ് സോബേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. നാളെ നടക്കുന്ന മത്സരങ്ങളിൽ ടീം ഹെഡ്ജ്, കൊച്ചി റോയൽസ്, മലബാർ വാരിയേഴ്സ് തുടങ്ങിയ ടീമുകൾ കളത്തിലിറങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

