നാറാത്ത്: പുല്ലൂപ്പിയിലെ കൂട്ടായ്മയായ ‘നമ്മൾ ടീം പുല്ലൂപ്പി’യുടെ നേതൃത്വത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ക്ലബ് പ്രസിഡന്റ് നൗഫൽ പുല്ലൂപ്പിക്ക് ഊഷ്മളമായ സ്വീകരണം നൽകി. ഒപ്പം കഴിഞ്ഞ കേരളോത്സവം മത്സരങ്ങളിൽ വിവിധ ഇനങ്ങളിൽ വിജയികളായ ക്ലബ് മെമ്പർമാരെ ചടങ്ങിൽ അനുമോദിച്ചു.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധി എന്ന നിലയിൽ നൗഫൽ പുല്ലൂപ്പി നടത്തുന്ന പ്രവർത്തനങ്ങളെ ചടങ്ങിൽ പ്രകീർത്തിച്ചു. കേരളോത്സവ വിജയികൾക്കുള്ള സമ്മാനദാനം പതിമൂന്നാം വാർഡ് മെമ്പർ നസ്രിയ പി.പി. നിർവഹിച്ചു.
സുഫൈർ ടി.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസമ്മിൽ പുല്ലൂപ്പി സ്വാഗതം പറഞ്ഞു. ആരിഫ് പുല്ലൂപ്പി, ഫാറൂഖ് സി.വി., ഷൗക്കത്തലി കെ.എൻ., ഷംനാസ് കെ.വി., തസ്നീം കെ.സി., നുഹ്മാൻ പുല്ലൂപ്പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലബ് അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

