സ്ത്രീ-ജെൻഡർ-സമൂഹം: കട്ടോളി നവകേരള വായനശാലയിൽ പ്രഭാഷണം സംഘടിപ്പിച്ചു

Kannadiparamba online news

മയ്യിൽ : കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ ‘സ്ത്രീ-ജെൻഡർ-സമൂഹം’ എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു.

വായനശാല വനിതാവേദി പ്രസിഡന്റ് നിഷ കെ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ജെൻഡർ കോർഡിനേറ്റർ ശ്രീജിന പി.വി. വിഷയാവതരണം നടത്തി. സ്ത്രീയും പുരുഷനും സമഭാവനയോടെ പെരുമാറുന്ന ഒരു സാമൂഹിക സാഹചര്യം കെട്ടിപ്പടുക്കുന്നതിൽ വായനശാലകൾക്കും വനിതാ കൂട്ടായ്മകൾക്കും വലിയ പങ്കുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

വനിതാവേദി സെക്രട്ടറി പ്രീതി കെ. സ്വാഗതവും ജോയിന്റ് സെക്രട്ടറി സൗമ്യ മോൾ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ വായനശാല മുൻ സെക്രട്ടറി എം. ജനാർദ്ദനൻ മാസ്റ്റർ, ജോയിന്റ് സെക്രട്ടറി കെ.കെ. പ്രസന്ന, കട്ടോളി സാംസ്കാരികവേദി വനിതാവേദി സെക്രട്ടറി സജിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!