കണ്ണാടിപ്പറമ്പ്: ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ കണ്ണാടിപ്പറമ്പിൽ പന്തുരുളുന്നു. ഡി.വൈ.എഫ്.ഐ. കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈവിനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 16 തിങ്കളാഴ്ച മുതൽ കണ്ണാടിപ്പറമ്പ് അമ്പലമൈതാനിയിൽ ആരംഭിക്കും.
സ: കുഞ്ഞനന്തൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കെ.പി.എം സ്റ്റീൽ (KPM STEEL) കണ്ണാടിപ്പറമ്പ് സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ജി.എഫ്.സി. കമ്പിൽ (GFC Kambbil), ഏച്ചൂർ സ്പോർട്ടിങ്ങുമായി ഏറ്റുമുട്ടും. നേരത്തെ ഫെബ്രുവരി 15-ന് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശിവരാത്രി പ്രമാണിച്ച് 15-ലെ മത്സരങ്ങൾ 19-ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. മേഖലയിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണ്ണമെന്റിനായി അമ്പലമൈതാനി ഒരുങ്ങിക്കഴിഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

