കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് കേരളത്തിൽ ഹർത്താലിന് സമാനമായി. ഇന്നലെ അർധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി വരെ തുടരും. സംസ്ഥാനത്ത് കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ടാക്സികളും നിരത്തിലിറങ്ങാത്തത് യാത്രാക്ലേശം രൂക്ഷമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം നിലച്ചു. ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ സമരത്തിന് പിന്തുണ നൽകുന്നതിനാൽ ഐടി, ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളും പണിമുടക്കിലാണ്. എന്നാൽ പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും. സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. എൻജിഒ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും സമരരംഗത്തുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

