കണ്ണാടിപ്പറമ്പ്: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബിന്റെ എട്ടാം രക്തസാക്ഷി ദിനം കണ്ണാടിപ്പറമ്പിൽ ആചരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഷുഹൈബിന്റെ സ്മരണകൾ പുതുക്കി നടന്ന ചടങ്ങിൽ നിരവധി കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. മോഹനാംഗൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അമീൻ, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

