തൊഴിലാളി ഗർജ്ജനം; കണ്ണൂരിൽ പണിമുടക്ക് പൂർണ്ണം, റെയിൽവേ സ്റ്റേഷനിലേക്ക് സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ മാർച്ച്

Kannadiparamba online news

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ജനദ്രോഹ-കർഷകവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നടപടികൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് കണ്ണൂരിൽ പൂർണ്ണം. ജില്ലയിൽ ഹർത്താലിന് സമാനമായ അന്തരീക്ഷമാണ് ദൃശ്യമായത്. കണ്ണൂർ നഗരം പൂർണ്ണമായും നിശ്ചലമായി.

കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയും പൊതുഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെയും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും മാർച്ചിൽ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!