നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം: സമ്പൂർണ്ണ ഗൃഹസന്ദർശനം പൂർത്തിയാക്കി മലപ്പട്ടം; സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി ചരിത്രനേട്ടം

Anees kannadiparamba

മലപ്പട്ടം: നവകേരളം സിറ്റിസൺസ് റെസ്പോൺസ് (NCR) വികസന ക്ഷേമ പഠന പരിപാടിയിൽ നൂറ് ശതമാനം ഗൃഹസന്ദർശനം പൂർത്തിയാക്കി കണ്ണൂർ ജില്ലയിലെ മലപ്പട്ടം ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയായി. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ പഞ്ചായത്താണ് മലപ്പട്ടം. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ സമ്പൂർണ്ണ ഗൃഹസന്ദർശന പൂർത്തീകരണ പ്രഖ്യാപനം നടത്തി.

ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനും ഭാവി വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതി കേവലം ഒരു മാസം കൊണ്ടാണ് മലപ്പട്ടം പൂർത്തിയാക്കിയത്. പഞ്ചായത്തിലെ 14 വാർഡുകളിലായി 50 കർമ്മസേനാംഗങ്ങൾ ചേർന്ന് 3,790 വീടുകളിൽ നേരിട്ടെത്തി വിവരശേഖരണം നടത്തി. ഇതിൽ 12-ാം വാർഡായ കോവുന്തലയാണ് ഏറ്റവും ആദ്യം വിവരശേഖരണം പൂർത്തിയാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേന, വനിതാ കൂട്ടായ്മകൾ എന്നിവ കേന്ദ്രീകരിച്ചും വിപുലമായ വിവരശേഖരണം നടന്നു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ മുഖ്യാതിഥിയായി. കർമ്മസേനാംഗങ്ങളെയും പഞ്ചായത്ത് തല സമിതിയെയും ചടങ്ങിൽ അനുമോദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!