മയ്യിൽ: റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് വൈദ്യുതി വകുപ്പ് ജീവനക്കാരന് പരിക്കേറ്റു. കെ.എസ്.ഇ.ബി മയ്യിൽ സെക്ഷനിലെ ലൈൻമാനായ കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി സ്വദേശി എം. പ്രകാശനാണ് (53) പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എട്ടാം മൈലിൽ വെച്ചായിരുന്നു അപകടം. പെട്ടെന്ന് റോഡിന് കുറുകെ ചാടിയ പന്നിയിൽ ഇടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യിൽ മേഖലകളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും കടുത്ത ഭീതിയിലാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

