✍️ കണ്ണാടിപ്പറമ്പ ഓൺലൈൻ ന്യൂസ്
കണ്ണാടിപ്പറമ്പ്: അഴീക്കോട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന വികസന സന്ദേശ ജാഥ ഫെബ്രുവരി 13-ന് തുടങ്ങും. ജാഥാ ലീഡർ കെ.വി. സുമേഷ് എം.എൽ.എ നയിക്കുന്ന പര്യടനം ഫെബ്രുവരി 13 മുതൽ 17 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണാടിപ്പറമ്പ് ബസാറിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്യും. ആദ്യദിനം കണ്ണാടിപ്പറമ്പ്, വാരംറോഡ്, ആറാംപീടിക, ഓണപ്പറമ്പ്, നാറാത്ത് ടൗൺ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കോട്ടക്കുന്നിൽ സമാപിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെയും കോർപ്പറേഷൻ വാർഡുകളിലൂടെയും കടന്നുപോകുന്ന ജാഥ ഫെബ്രുവരി 17-ന് രാത്രി 8 മണിക്ക് പാപ്പിനിശ്ശേരിയിൽ സമാപിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ജാഥയിൽ മണ്ഡലത്തിലെ വികസന കുതിപ്പും ഭാവി പദ്ധതികളും ചർച്ചയാകുമെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു.
പര്യടന പരിപാടികൾ:
• ഫെബ്രുവരി 13: കണ്ണാടിപ്പറമ്പ് ബസാർ (3.00), വാരംറോഡ് (4.00), ആറാംപീടിക (5.00), ഓണപ്പറമ്പ് (5.30), നാറാത്ത് ടൗൺ (6.30), കോട്ടക്കുന്ന് (7.30 – സമാപനം).
• ഫെബ്രുവരി 14: കീരിയാട് (3.00), കാഞ്ഞിരത്തറ (4.00), കുന്നുംകൈ (5.00), പടിഞ്ഞാറെമൊട്ട (6.00), രാജാസ് കാന്റീന് സമീപം (6.45), പണ്ണേരിമുക്ക് (7.30 – സമാപനം).
• ഫെബ്രുവരി 15: കൊറ്റാളി (3.00), അത്താഴക്കുന്ന് (3.45), കക്കാട് അങ്ങാടി (4.30), ഒണ്ടേൻപറമ്പ് ബാങ്ക് കോളനി (5.15), പള്ളിക്കുന്ന് പാലം (6.00), ശ്രീപുരം (6.30), വായാട്ട് ഭഗവതിക്ഷേത്ര പരിസരം (6.45), തെക്കൻമണൽ (7.30), പടന്നപ്പാലം (8.00 – സമാപനം).
• ഫെബ്രുവരി 16: വളപട്ടണം ടോൾബൂത്ത് (3.00), അഴീക്കോട് തെരു (4.00), തെക്ക്ഭാഗം (4.45), വായിപ്പറമ്പ് (5.30), ഉപ്പായിച്ചാൽ (6.15), എ.കെ.ജി ജംഗ്ഷൻ (7.00), അശോകമന്ദിരം (7.30), മൂന്നുനിരത്ത് (8.00 – സമാപനം).
• ഫെബ്രുവരി 17: കരിക്കൻകുളം (3.00), പഴഞ്ചിറ മുത്തപ്പൻ ക്ഷേത്രം (4.00), നരയൻകുളം (4.45), കാട്യം (5.30), കല്യാശ്ശേരി (6.30), പാപ്പിനിശ്ശേരി പഞ്ചായത്ത് (7.30 – സമാപനം).
റിപ്പോർട്ട്: കണ്ണാടിപ്പറമ്പ ഓൺലൈൻ ന്യൂസ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

