“അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്”; യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് കണ്ണൂരിൽ പ്രൗഢമായ തുടക്കം , റാലിയും പൊതുസമ്മേളനവും വെള്ളിയാഴ്ച

Anees kannadiparamba

കണ്ണൂർ: “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. കണ്ണൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ പതാക ഉയർത്തിയതോടെ നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളന പരിപാടികൾക്ക് തുടക്കമായി.

സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രധാന ആകർഷണമായ യുവജന റാലിയും പൊതുസമ്മേളനവും (ഫെബ്രുവരി-13) നടക്കും. കണ്ണൂർ നഗരത്തെ ഹരിതകടലാക്കി മാറ്റുന്ന വിധത്തിലുള്ള വൻ ജനപങ്കാളിത്തമാണ് റാലിയിൽ പ്രതീക്ഷിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, എം.പി. മുഹമ്മദലി, അൻസാരി തില്ലങ്കേരി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ, ട്രഷറർ അൽതാഫ് മാങ്ങാടൻ എന്നിവരടക്കം നിരവധി ജില്ലാ-മണ്ഡലം ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!