പയ്യന്നൂര്‍:റിട്ട. പോലീസ് ഉദ്യോഗസ്ഥനെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.കാങ്കോല്‍ പാനോത്ത് സ്വദേശി രാമന്തളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന കിഴക്കിലോട്ടു വീട്ടില്‍ രാധാകൃഷ്ണന്‍ മാരാർ (63)ആണ് മരിച്ചത്.
ബുധനാഴ്ചരാവിലെ പതിനൊന്നരയോടെയാണ് സംഭവം.ആദ്യഭാര്യ മിനിവര്‍ഷങ്ങൾക്ക് മുമ്പ് കാങ്കോലിലുണ്ടായ വാഹനാപകടത്തിലും മകന്‍ യദുകൃഷ്ണന്‍ ആറുവര്‍ഷം മുമ്പ് വൈപ്പിരിയത്തുണ്ടായ വാഹനാപകടത്തിലും മരണപ്പെട്ടിരുന്നു.നിലവിലെ ഭാര്യ:കെ.രമാദേവി.സഹോദരങ്ങള്‍:ഗോപിനാഥന്‍, ശ്രീധരന്‍, ഗൗതമന്‍, പത്മാക്ഷി, രാജലക്ഷമി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

