ലഹരിക്കടത്ത്:  കണ്ണൂരിൽ പിടിയിലായ പ്രതിക്ക് 23 വർഷം തടവ്.

Kannadiparamba online news
Screenshot

കണ്ണൂർ: വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം കഠിനതടവ് വിധിച്ചു. യു.പി. സ്വദേശി ദീപു സഹാനി (24)യെയാണ് കണ്ണൂർ എൻ.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. രണ്ട് കിലോ കഞ്ചാവ്, 95 ഗ്രാം മെത്താംഫിറ്റമിൻ, 333 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയുമായാണ് ഇയാൾ എക്സൈസ് പിടിയിലായത്.

2024 സെപ്റ്റംബർ ഒന്നിന് കണ്ണൂർ എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി.വി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താളിക്കാവ് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. കണ്ണൂർ ടൗണിലും പരിസരങ്ങളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രധാനിയായിരുന്നു ദീപു. നേരത്തെയും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾ, ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി വെറും ഒരു മാസത്തിനുള്ളിലാണ് വീണ്ടും വൻ ലഹരിശേഖരവുമായി പിടിയിലായത്.

കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇത്രയും കടുത്ത ശിക്ഷ വിധിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!