കൊറ്റാളി ശ്രീകുറമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി കുറിക്കൽ നാളെ

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: കൊറ്റാളി ശ്രീകുറമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി കുറിക്കൽ ചടങ്ങുകൾ ഫെബ്രുവരി 12 വ്യാഴാഴ്ച നടക്കും. ചടങ്ങുകളുടെ ഭാഗമായി രാവിലെ 9 മണിക്ക് കഴകപ്പുരയിൽ നിന്നും തിരുവായുധം എഴുന്നള്ളത്ത് നടക്കും.

ഉച്ചയ്ക്ക് 2 മണിക്ക് വിശേഷാൽ പൂജയും വൈകുന്നേരം 3 മണിക്ക് ചൊവ്വ വിളക്കും നടക്കും. പ്രധാന ചടങ്ങായ താലപ്പൊലി കുറിക്കൽ വൈകുന്നേരം 5 മണിക്കാണ് നടക്കുക. തുടർന്ന് പാളത്ത് കഴകപ്പുരയിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ ചടങ്ങുകൾ സമാപിക്കും. താലപ്പൊലി കുറിക്കൽ ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കുചേരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!