കമ്പിൽ: പണവും എടിഎം കാർഡും ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയ ഉടൻ ഉടമസ്ഥനെ കണ്ടെത്തി നൽകി യുവ വ്യാപാരി മാതൃകയായി. കമ്പിൽ ഗ്യാലക്സി ഫാൻസി ഷോപ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ തസ്ലീം സി.പി.യാണ് തന്റെ സത്യസന്ധതയിലൂടെ നാടിന്റെ കയ്യടി നേടിയത്.
കഴിഞ്ഞ ദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തസ്ലീമിന് റോഡിൽ നിന്നും പഴ്സ് ലഭിച്ചത്. ഉടൻ തന്നെ നടത്തിയ അന്വേഷണത്തിൽ പഴ്സ് കക്കാട് സ്വദേശിയുടേതാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തെ നേരിട്ട് ഏൽപ്പിക്കുകയുമായിരുന്നു. തസ്ലീമിന്റെ ഈ സൽപ്രവൃത്തിയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അഭിനന്ദിച്ചു. വ്യാപാരികളോടുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

