പ്രതിസന്ധികളെ തോൽപ്പിച്ച് തന്യ നാഥൻ; കാഴ്ചപരിമിതിയുള്ള കേരളത്തിലെ ആദ്യ വനിതാ ജഡ്ജി എന്ന ചരിത്രനേട്ടം നാറാത്ത് സ്വദേശിനിക്ക്

Anees kannadiparamba

മയ്യിൽ: വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് കേരള ജുഡീഷ്യൽ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് നാറാത്ത് സ്വദേശിനിയായ സി. തന്യ നാഥൻ. കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) ആയി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ കാഴ്ചപരിമിതിയുള്ള കേരളത്തിലെ ആദ്യ വനിതാ ജഡ്ജി എന്ന ബഹുമതിയാണ് ഈ 24-കാരിയെ തേടിയെത്തിയത്.

അടുത്തിടെ നടന്ന ജുഡീഷ്യൽ സർവീസ് പരീക്ഷയിലെ ബെഞ്ച് മാർക്ക് പട്ടികയിൽ തന്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കാഴ്ചപരിമിതിയുള്ളവർക്ക് ജുഡീഷ്യറിയിൽ അവസരം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 2025-ൽ പുറപ്പെടുവിച്ച സുപ്രധാന വിധിയാണ് തന്യയുടെ സ്വപ്നങ്ങൾക്ക് ചിറകേകിയത്.

കണ്ണൂർ സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി.യിൽ ഒന്നാം റാങ്ക് നേടിയ തന്യ, തളിപ്പറമ്പിൽ അഡ്വ. കെ.ജി. സുനിൽകുമാറിന്റെ കീഴിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നാറാത്ത് പഞ്ചായത്തിലെ കമ്പിൽ കുറുവൻ പറമ്പ് റോഡിലെ ‘ചെറുവാക്കര’ ഹൗസിൽ ജഗന്നാഥന്റെയും ബബിനാഥന്റെയും മകളാണ്. തന്റെ ശാരീരിക പരിമിതികളെ മറികടന്ന് ഉന്നത വിജയം നേടിയ തന്യ നാഥനെ നാടും സോഷ്യൽ മീഡിയയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!