ടി നസറുദ്ദീൻ അനുസ്മരണ ദിനം ആചരിച്ചു

Anees kannadiparamba

കമ്പിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന പ്രസ്ഥാനത്തിൻ്റെ ലോഗോ എന്നത് ശ്രീ നസ്റുദ്ധീൻ സാഹിബിൻ്റ നിറഞ്ഞ ചിരിയുള്ള മുഖമാണ് എന്നത് കേരളത്തിൻ്റെ പൊതു മണ്ഡലം അംഗീകരിച്ചതാണ്..
ഇത്രയധികം അണികൾ നെഞ്ചിലേറ്റിയ ഒരു നേതാവിനെ മറ്റൊരു
സാമുഹിക- സാംസ്ക്കാരിക സംഘടനകൾക്കും ഇതുവരെ അവകാശപ്പെടാനായിട്ടില്ല..അസംഘടിതരായിരുന്ന
ഒരു ജനവിഭാഗത്തെ തൻ്റെ നേതൃപാടവം കൊണ്ട് ഏകോപന സമിതി എന്ന മഹാ പ്രസ്ഥാനത്തിന്ൻ്റെ പിന്നിൽ ഒരു മാലയിൽ കോർത്ത മുത്ത്മണികളെ പോലെ അണിനിരത്തി ജാതി-മത വർഗ-വർണ ,രാഷ്ട്രീയ വിത്യാസമില്ലാതെ അവരെ ഒറ്റക്കെട്ടായി നയിച്ച് അവർക്ക് കൃത്യമായ ദിശാബോധം നൽകി അഭിമാനത്തോടെ കച്ചവടം ചെയ്യാൻ പഠിപ്പിച്ച
ശ്രീ നസ്റുദ്ധീൻ എന്ന കച്ചവടക്കാരുടെ നേതാവിന് മുന്നിൽ വ്യാപാര കേരളം ഇന്നും അനുസ്മരിക്കുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ 30 വർഷത്തോളം മുന്നിൽ നിന്ന് നയിച്ചുകൊണ്ട് ഇന്നത്തെ പ്രതാപത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ടി നസറുദ്ദീൻ സാഹിബിന്റെ ഓർമ്മ ദിനത്തിൽ ഏകോപനസമിതി കമ്പിൽ യൂണിറ്റ് അനുസ്മരണ ദിനമായി ആചരിച്ചു. കമ്പിൽ വ്യാപാര ഭവനിൽ വച്ച് നടന്ന ചടങ്ങിന് യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്, ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം മുസ്തഫ കുഞ്ഞിക്കണ്ടി, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ട്രഷറർ മുഹമ്മദ് കുഞ്ഞി തങ്ങൾ, കമ്മിറ്റി അംഗം വിജയൻ, തുടങ്ങിയവർ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
ജില്ലാ കമ്മിറ്റി രണ്ടുദിവസം വിരാജ് പെട്ടയിൽ നടത്തിയ പഠന ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് കുഞ്ഞി പി വി, തസ്ലീം സിപി, ഹംസ പി എം, ഷറഫുദ്ദീൻ, സിദ്ദീഖ് എ പി, എന്നിവരെ അനുമോദിക്കുകയും പഠന ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!