കണ്ണാടിപ്പറമ്പ്: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ മാതോടം എൽ.പി. സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയിൽ പങ്കെടുത്ത എട്ട് വിദ്യാർത്ഥികളും നൂറ് ശതമാനം വിജയം നേടിയതോടെ പാപ്പിനിശ്ശേരി ഉപജില്ലയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്കൂളിന്റെ അക്കാദമിക് മികവിന്റെ അടയാളമായി മാറിയ ഈ ചരിത്ര വിജയത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും നാട്ടുകാർ അഭിനന്ദിച്ചു. ആയിഷ ഫൈഹ പി.കെ., സർവാൻ സി.വി., മുഹമ്മദ് ഷിറാസ് ഉബൈദ്, അബ്ദുൽ അഫുവ് ബി., മുഹ്ലിസ മുനീർ, ഹാദി കെ.സി., ആമിനത്ത് മിൻഹ, മുഹമ്മദ് റസീൻ എന്നിവരാണ് സ്കൂളിന്റെ അഭിമാനമായി മാറിയ മിടുക്കർ. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ., സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അനുമോദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

