കണ്ണാടിപ്പറമ്പ്: നാടിന്റെ ഭാവി തകർക്കുന്ന ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധവുമായി കണ്ണാടിപ്പറമ്പ് – മാലോട്ട് സൗഹൃദ കൂട്ടായ്മ രംഗത്ത്. ‘നാടിനായ്… നമുക്കായ് കൈകോർക്കാം’ എന്ന മുദ്രാവാക്യവുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഇശൽ വിരുന്നും ഇന്ന് (ഫെബ്രുവരി 10, ചൊവ്വാഴ്ച) രാത്രി 7 മണിക്ക് മാലോട്ട് എ.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
മയ്യിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് സുഭാഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. കബീർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിക്കും. കണ്ണൂർ വിമുക്തി മിഷൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും. ലൈഫ് സ്കിൽ ട്രെയിനർ മുസവ്വിർ പാനൂർ മുഖ്യപ്രഭാഷണം നടത്തും.
സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. ബോധവൽക്കരണ പരിപാടിക്ക് ശേഷം ആബിദ് കണ്ണൂർ, കണ്ണൂർ സീനത്ത്, ഉനൈസ് മാട്ടൂൽ ടീം അവതരിപ്പിക്കുന്ന ഇശൽ വിരുന്നും അരങ്ങേറും. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ എല്ലാ നാട്ടുകാരും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

