മത്സ്യത്തൊഴിലാളികളുടെ ശബ്ദമായി ‘മത്സ്യസഭ’; കൊളച്ചേരിയിൽ പദ്ധതി രൂപീകരണത്തിന് തുടക്കമായി

Anees kannadiparamba

പാമ്പുരുത്തി: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിൽ കേൾക്കാനും വരും വർഷത്തെ വികസന പദ്ധതികളിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മത്സ്യസഭ’ സംഘടിപ്പിച്ചു. പാമ്പുരുത്തി സ്കൂളിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ നടന്ന സഭയിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ മത്സ്യസഭ ഉദ്ഘാടനം ചെയ്തു. 2025-26 സാമ്പത്തിക വർഷത്തെ പദ്ധതികൾ 100 ശതമാനം പൂർത്തീകരിച്ച കൊളച്ചേരി പഞ്ചായത്തിനെ സഭ അഭിനന്ദിച്ചു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങളും വരും വർഷം നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും സഭയിൽ ചർച്ചയായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ അധ്യക്ഷനായി. അഴീക്കോട് മത്സ്യഭവൻ ഫീൽഡ് സ്റ്റാഫ് കെ. ശബീന സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി.കെ.പി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി. ഫസീല, പി.വി. റഹ്മത്ത്, ടിന്റു സുനിൽ എന്നിവരും സംസാരിച്ചു. വാർഡ് മെമ്പർ കെ.സി. ഫാസില സ്വാഗതമാശംസിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!