വിദ്യാർത്ഥികൾ കാർഷിക സംസ്കാരത്തിലേക്ക് തിരിച്ചുപോകണം: കെ.എൻ. മുസ്തഫ

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: പുതിയ തലമുറ കാർഷിക സംസ്കാരത്തെ നെഞ്ചിലേറ്റണമെന്നും മണ്ണറിഞ്ഞ് വളരുന്നത് കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് അനിവാര്യമാണെന്നും ഹസനത്ത് ജനറൽ സെക്രട്ടറി കെ.എൻ. മുസ്തഫ. ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്‌കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറി വിളവെടുപ്പും ഫലവൃക്ഷത്തൈ നടീൽ കർമ്മവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂൾ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചുപോന്ന പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷി അസിസ്റ്റന്റുമാരായ സതീഷ് എം.വി., സുധീഷ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.പി. അബൂബക്കർ ഹാജി, മാനേജ്‌മെന്റ് പ്രതിനിധികളായ സി.പി. മായിൻ മാസ്റ്റർ, സി.എൻ. അബ്ദുറഹ്‌മാൻ, സി.എ.ഒ. ഡോ. താജുദ്ദീൻ വാഫി, പ്രിൻസിപ്പൽ അബ്ദുൽ റഹീമൻ വേങ്ങാടൻ, മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് റഹിമ അനസ്, അധ്യാപകരായ ഷൈന, റുബീന, മേഘ, ആബിദ, ഹരിത ക്ലബ് കൺവീനർ നബീഹ അനസ് തുടങ്ങിയവർ സംബന്ധിച്ചു.

വൈസ് പ്രിൻസിപ്പൽ സുനിത രാജീവ് സ്വാഗതവും ക്ലബ് കൺവീനർ സഹല അഷ്‌റഫ് നന്ദിയും പറഞ്ഞു. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ ഹരിത ക്ലബ്ബിനായി സമർപ്പിച്ച മാവ്, പീനട്ട്, റംബുട്ടാൻ, പ്ലാവ്, ബ്ലാക്ക് ബെറി തുടങ്ങിയ ഇരുപതോളം ഫലവൃക്ഷത്തൈകൾ ക്യാമ്പസിൽ നട്ടുപിടിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!