വളപട്ടണം: ടൗൺ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളപട്ടണം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന എ.കെ. കുഞ്ഞിമായൻ ഹാജി സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് സമാപിക്കും. രാത്രി 8 മണിക്ക് നടക്കുന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കരീബിയൻസ് തളിപ്പറമ്പും, ആർ.ബി.സി ചെറുകുന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിൽ കിരീടത്തിനായി ഏറ്റുമുട്ടും.
സമാപന ചടങ്ങിൽ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് മാർക്കറ്റിങ് ഹെഡും മുൻ കേരള സ്റ്റേറ്റ് ഹോക്കി താരവുമായ പി.കെ. മെഹബൂബ് സമ്മാനവിതരണം നിർവ്വഹിക്കും. ടൂർണമെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.വി. അബ്ദുൽ മജീദ് ഹാജി ചടങ്ങിൽ അധ്യക്ഷത വഹിക്കും. യു.എ.ഇ – ഖത്തർ ആർ.എ.ജി ഹോൾഡിങ് സ്പോൺസർ ചെയ്യുന്ന ഒരു ലക്ഷം രൂപയുടെ പ്രൈസ് മണി കെ.പി. അഷ്റഫ്, കെ.പി. ഷൗക്കത്തലി എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനിക്കും. ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫൈനലിൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

