നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാക്കകൾ ചത്ത നിലയിൽ കാണപ്പെട്ടു.. പക്ഷിപ്പനി (H5N1) ബാധയാണോ എന്ന പ്രാഥമിക സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ശ്രദ്ധിക്കാൻ:
പക്ഷിപ്പനി സംശയിക്കുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. കോഴി, താറാവ് തുടങ്ങിയ ഇറച്ചി വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. എന്നാൽ പാകം ചെയ്യുമ്പോൾ മാംസവും മുട്ടയും നന്നായി വേവിച്ചു കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയുള്ള പക്ഷികളിൽ നിന്ന് വൈറസ് പടരാതിരിക്കാൻ ഇത് സഹായിക്കും.
മറ്റ് നിർദ്ദേശങ്ങൾ:
- വളർത്തു പക്ഷികളുമായി ഇടപഴകുന്നവർ മാസ്കും കൈയുറകളും ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
- അസാധാരണമായ രീതിയിൽ പക്ഷികൾ , കോഴികൾ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യവകുപ്പ് ജീവനക്കാരെ. വിവരം അറിയിക്കുക.
പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും വ്യക്തിശുചിത്വവും കൃത്യമായ മുൻകരുതലുകളും പാലിച്ചാൽ മതിയെന്നും നാറാത്ത് എഫ്.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വത്സല കെ. കണ്ണാടിപറമ്പ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

