1.185 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ : നഗരത്തിൽ കഞ്ചാവ് വേട്ട 1. 185 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസാം സ്വദേശി ഷൗക്കത്ത് അലി (35) യെയാണ്
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അധിക ചുമതല വഹിക്കുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുതിയതെരു, വളപട്ടണം, കീരിയാട് എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് 1.185 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പി, അനിൽകുമാർ പി കെ, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, ഫസൽ കെ ടി, സായൂജ് വി കെ എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!