തളിപ്പറമ്പ്: തളിപ്പറമ്പ് കെ.വി. കോംപ്ലക്സിലുണ്ടായ വൻ അഗ്നിബാധയിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായഹസ്തം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒന്നാംഘട്ട ധനസഹായ വിതരണം തളിപ്പറമ്പിൽ നടന്നു. ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ.എസ്. റിയാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
അഗ്നിബാധയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദേശം ഒരു കോടി രൂപയോളം ധനസഹായമായി നൽകിക്കഴിഞ്ഞു. തളിപ്പറമ്പ് നഗരത്തിന്റെ വാണിജ്യ ഹൃദയമായ കെ.വി. കോംപ്ലക്സിൽ കഴിഞ്ഞ ഒക്ടോബറിലുണ്ടായ തീപിടിത്തത്തിൽ 100-ലധികം കടമുറികളാണ് കത്തിയമർന്നത്.
ചടങ്ങിൽ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ്, ഭാരവാഹികളായ കെ. അയൂബ്, മുസ്തഫ, സി.പി. ഷൗക്കത്തലി, കെ.വി. ഇബ്രാഹിംകുട്ടി, കെ.കെ. നാസർ, കെ. ഷമീർ, കെ.പി.പി. ജമാൽ, അബ്ദുറഹിമാൻ, സോണി, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വ്യാപാര സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറന്നു തുടങ്ങിയിട്ടുണ്ട്. നേരത്തെ ലോക്ക്ഡൗൺ കാലത്തും തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകളും സഹായങ്ങളും നൽകി ഏകോപന സമിതി മാതൃകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

