
മയ്യിൽ: ബി.ജെ.പി മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാലയും ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നടന്ന പരിപാടി ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ കെ.കെ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മയ്യിൽ മണ്ഡലത്തിൽ മത്സരിച്ച മുഴുവൻ ബി.ജെ.പി സ്ഥാനാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. കൊളച്ചേരി പഞ്ചായത്ത് ചേലേരി സെൻട്രൽ വാർഡിൽ നിന്നും ചരിത്ര ഭൂരിപക്ഷത്തിൽ രണ്ടാം വട്ടവും വിജയിച്ച ഗീത വി.വിയെ വേദിയിൽ പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചു.
‘ആനുകാലിക രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീ പത്മനാഭനും, ‘സംഘാടനം’ എന്ന വിഷയത്തിൽ അഡ്വ. എ.വി. കേശവനും ക്ലാസ്സുകൾ നയിച്ചു. ജില്ലാ സെക്രട്ടറി അരുൺ തോമസ് പ്രവർത്തകരുമായി സംവദിച്ചു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എ.പി. ഗംഗാധരൻ, ബേബി സുനാഗർ, മുണ്ടേരി ചന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളും നൂറിലധികം പ്രവർത്തകരും ശിൽപശാലയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

