ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; അന്ത്യം അമ്മയെ ബാങ്കിലാക്കി മടങ്ങി കാത്തിരിക്കുന്നതിനിടെ

Kannadiparamba online news

കണ്ണൂർ: പുന്നച്ചേരിയിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. പുന്നച്ചേരി മുട്ടം റോഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും താവം പള്ളിക്കര സ്വദേശിയുമായ ലീലാലയത്തിൽ ഇ. നികേഷ് (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

അമ്മ സരോജിനിക്കൊപ്പം പുന്നച്ചേരിയിലെ ബാങ്കിൽ എത്തിയതായിരുന്നു നികേഷ്. അമ്മ ബാങ്കിനുള്ളിലേക്ക് പോയ സമയത്ത് ഓട്ടോയിൽ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ ബാലകൃഷ്ണന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: മീറ. ഏക മകൻ: അഷ്മിത് (വിദ്യാർത്ഥി).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!