കടുവത്തോലും നഖങ്ങളും, പല്ലുകളും വിൽക്കാൻ ശ്രമിച്ച ഏഴംഗ സംഘം പിടിയിൽ

Kannadiparamba online news

തലശ്ശേരി: കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപന നടത്താൻ ശ്രമിച്ച ഏഴംഗ സംഘത്തെ വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർന്ന് പിടികൂടി. കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ് ടി.യുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ഫോറെസ്റ്റ് ഇൻ്റലിജൻസിൻ്റെ രഹസ്യ വിവര പ്രകാരം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്.വൈശാഖ് IFS ൻ്റെ നിർദേശത്തിൽ
തലശ്ശേരി താലൂക്കിലെ കതിരൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ആദ്യഘട്ടത്തിൽ കതിരൂരിൽ വെച്ച് എരുവട്ടി സ്വദേശി അശ്വിൻ എൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. എം, ബാലൻ സി എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികൾ പിടിയിലായത്. കല്ലിക്കണ്ടി സ്വദേശി ശരത് കെ. കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിൽ നിന്നും വിതുൽ വി. കെ, മലാൽ സ്വദേശി രഖിൽ ടി. പി എന്നിവരെയും അന്വേഷണ സംഘം പിടികൂടി.
കടുവയുടെ ശരീരഭാഗങ്ങൾ കടത്താൻ ഉപയോഗിച്ച ഇന്നോവ കാർ പിടിച്ചെടുത്തു. കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ്, കണ്ണൂർ വിജിലൻസ് റേഞ്ച് ഓഫീസർ വി. ജയപ്രകാശ്, തോലമ്പ്ര സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രമ്യ കെ. കെ, വിപീഷ് ബി. സി, കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുകേഷ് കെ. പി, ഷിനിൽ സി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ഷജ്ന,ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.അറസ്റ്റിലായ പ്രതികളെ തലശ്ശേരി ജെ.എഫ്.സി.എം (JFCM) കോടതിയിൽ ഹാജരാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!