മാറ്റത്തിന്റെ മുഴക്കവുമായി ‘പുതുയുഗ യാത്ര’ നാളെ കണ്ണൂരിൽ; സ്റ്റേഡിയം കോർണറിൽ സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും

Anees kannadiparamba

കണ്ണൂർ: ‘പുതിയ കേരളം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് രാഷ്ട്രീയ പ്രചാരണ ജാഥ ‘പുതുയുഗ യാത്ര’ നാളെ (ഫെബ്രുവരി 7, ശനി) കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. ഉച്ചയോടെ കാസർകോട് അതിർത്തിയായ ഒളവറ പാലത്തിൽ വെച്ച് ജില്ലാ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ യാത്രയെ ആവേശപൂർവ്വം വരവേൽക്കും.

വൈകുന്നേരം 3 മണിക്ക് പയ്യന്നൂരിലാണ് ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് 4 മണിക്ക് തളിപ്പറമ്പിലും, 4.30-ന് കണ്ണൂർ നഗരത്തിലും യാത്രയ്ക്ക് സ്വീകരണം നൽകും. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന മഹാസംഗമം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കും. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾ തുറന്നുകാട്ടുന്നതിനൊപ്പം യു.ഡി.എഫിന്റെ വികസന കാഴ്ചപ്പാടുകൾ ജനങ്ങളിലെത്തിക്കുകയുമാണ് യാത്രയുടെ ലക്ഷ്യം. കണ്ണൂർ പര്യടനത്തിന് ശേഷം ഫെബ്രുവരി 9-ന് യാത്ര ജില്ലയിൽ പുനരാരംഭിക്കും. ഞായറാഴ്ച (ഫെബ്രുവരി 8) യാത്രയ്ക്ക് അവധിയായിരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!