ചട്ടുകപ്പാറ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-കർഷകദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. സി.ഐ.ടി.യു വേശാല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജാഥ നടന്നത്.
ജാഥയ്ക്ക് കൺവീനർ കെ. രാമചന്ദ്രൻ, പി. അജിത, പി.പി. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ചട്ടുകപ്പാറയിൽ നടന്ന ജാഥയുടെ സമാപന സമ്മേളനത്തിൽ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ. നാണു സംസാരിച്ചു. കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ പണിമുടക്ക് വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മേഖലയിലെ നിരവധി തൊഴിലാളികൾ വിളംബര ജാഥയിൽ അണിനിരന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

