പന്ന്യങ്കണ്ടി: കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് ‘പുതുയുഗ യാത്ര’യ്ക്ക് ഫെബ്രുവരി 7-ന് തളിപ്പറമ്പിൽ നൽകുന്ന സ്വീകരണ സമ്മേളനം വൻ വിജയമാക്കാൻ കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് യോഗം തീരുമാനിച്ചു. പന്ന്യങ്കണ്ടിയിൽ വെച്ച് നടന്ന യോഗത്തിൽ യാത്രയുടെ പ്രചാരണാർത്ഥം വിവിധ കർമ്മപദ്ധതികൾക്ക് രൂപം നൽകി.
യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കൺവീനർ ടി. ജനാർദ്ദനൻ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.എം. ശിവദാസൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ പ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാവ് ഹംസ മൗലവി പള്ളിപ്പറമ്പിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ, വൈസ് പ്രസിഡന്റ് കെ. വത്സൻ, എം. അനന്തൻ മാസ്റ്റർ, ആറ്റക്കോയ തങ്ങൾ, എൻ.വി. പ്രേമാനന്ദൻ, പി.കെ. രഘുനാഥ് മാസ്റ്റർ, ദാമോദരൻ കൊയിലേരിയൻ, മുനീർ മേനോത്ത്, എ.പി. അമീർ, നസീർ പി.കെ.പി, എ.പി. നൂറുദ്ദീൻ, കെ.വി. യൂസഫ്, കെ. ഷാഹുൽ ഹമീദ്, പി.വി. റഹ്മത്ത്, ടിന്റു സുനിൽ, പി. ഫസീല എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

