പുതിയതെരു: എസ്.ഐ.ആർ (SIR) നടപ്പിലാക്കുന്നതിലൂടെ പൗരന്മാരുടെ അവകാശങ്ങൾ ചവിട്ടിമെതിക്കാനുള്ള ഭരണകൂട ഗൂഢാലോചനകൾക്കെതിരെ പൗരബോധം ഉണർത്തുന്നതിനായി എസ്.ഡി.പി.ഐ പൗരാവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13-ന് പുതിയതെരുവിൽ വെച്ചാണ് പരിപാടി നടക്കുക.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 60 അംഗ സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുള്ള നാറാത്തിനെ ചെയർമാനായും സുനീർ പൊയ്ത്തുംകടവിനെ കൺവീനറായും തിരഞ്ഞെടുത്തു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുള്ള നാറാത്ത് സ്വാഗതവും മുഹ്സിൻ തിരുവട്ടൂർ നന്ദിയും പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

