പയ്യന്നൂർ: യുവതിയെയും മകനെയും ഉപദ്രവിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ച പ്രതി അറസ്റ്റിൽ. രാമന്തളി കുന്നരു കാരന്താട്ടെ പുന്നത്തിരിയൻ വീട്ടിൽ ബിജുകുമാറിനെ (43)യാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 7.40-ഓടെ കാരന്താട്ടെ പഴയ റേഷൻ ഷോപ്പിന് സമീപത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
യുവതിയെയും പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനെയും പ്രതി ഉപദ്രവിക്കുന്ന വിവരം അറിഞ്ഞാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനിടെ ബിജുകുമാർ വനിതാ എസ്.ഐയുടെ തോളിൽ പിടിച്ച് തള്ളുകയും വയറ്റിൽ ചവിട്ടി വീഴ്ത്തുകയും ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ പ്രതി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദിനെയും മർദ്ദിച്ചു.
പരിക്കേറ്റ വനിതാ എസ്.ഐയും സി.പി.ഒ പ്രമോദും പയ്യന്നൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ രാത്രിയോടെ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ബിജുകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

