അഫ്ഗാൻ ‘കോട്ട’ തകർത്ത് മലയാളി കരുത്ത്; ആരോൺ ജോർജിന് സെഞ്ചുറി, ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ

Anees kannadiparamba

ദക്ഷിണാഫ്രിക്ക: അണ്ടർ-19 ലോകകപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മലയാളി താരം ആരോൺ ജോർജിന്റെ തകർപ്പൻ സെഞ്ചുറിയും വൈഭവ് സൂര്യവൻഷി, ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം ഏഴ് വിക്കറ്റും 8.5 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു.

95 പന്തിൽ സെഞ്ചുറി തികച്ച ആരോൺ ജോർജ് 104 പന്തിൽ 115 റൺസെടുത്തു. 15 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. ഓപ്പണർ വൈഭവ് സൂര്യവൻഷി 33 പന്തിൽ 68 റൺസെടുത്ത് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നൽകി. ക്യാപ്റ്റൻ ആയുഷ് മാത്രെ 59 പന്തിൽ 62 റൺസെടുത്ത് മികച്ച പിന്തുണ നൽകി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ ഫൈസൽ ഷിനോസദ (110), ഉസൈറുള്ള നിയാസി (101*) എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് 310 റൺസെടുത്തത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു. വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!