കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടാലിൽ അടിപ്പാത നിർമ്മിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ (ഫെബ്രുവരി 5, വ്യാഴം) കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് സമരം. ബസ്സുടമകളും തൊഴിലാളികളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കണ്ണൂർ – തലശ്ശേരി റൂട്ടിലുൾപ്പെടെ ജില്ലയിലെ സ്വകാര്യ ബസ് ഗതാഗതം നാളെ പൂർണ്ണമായും തടസ്സപ്പെടും.
നടാലിൽ അടിപ്പാത നിർമ്മിക്കാത്ത പക്ഷം, ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുമ്പോൾ ബസ്സുകൾക്ക് ആറ് കിലോമീറ്ററോളം അധികം ദൂരം സർവീസ് നടത്തേണ്ടി വരുമെന്നാണ് ബസ്സുടമകൾ പറയുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും സമയനഷ്ടത്തിനും കാരണമാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായി നൽകിയ വാഗ്ദാനം അധികൃതർ ലംഘിച്ചുവെന്നും, അടിപ്പാതയില്ലാത്തത് പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കിന് വഴിയൊരുക്കുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പ്രധാന പാതകളിൽ ഗതാഗതം സ്തംഭിക്കുന്നതോടെ സാധാരണക്കാരായ യാത്രക്കാരും വിദ്യാർത്ഥികളും നാളെ കടുത്ത യാത്രാദുരിതത്തിലാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

