കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടുത്സവ ചടങ്ങുകൾക്ക് തുടക്കമായി. തിങ്കളാഴ്ച ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന അരിയളവോടെയാണ് ഉത്സവത്തിന് ആരംഭം കുറിച്ചത്.
നാളെ ബുധനാഴ്ച വൈകുന്നേരം ഊട്ടുത്സവ പ്രസാദ ഊട്ടിലേക്കുള്ള കലവറ സമർപ്പണം ക്ഷേത്ര സന്നിധിയിൽ നടക്കും. വരും ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിവിധ ആചാരപരമായ ചടങ്ങുകളും പ്രസാദ ഊട്ടും നടക്കും. ഉത്തര മലബാറിലെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നായ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തരാണ് ഉത്സവ ചടങ്ങുകളിൽ പങ്കുചേരാൻ എത്തുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

